Section

malabari-logo-mobile

പ്രകോപന പരാമര്‍ശം; യുഎപിഎ കേസില്‍ അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണറുടെ അനുമതി

HIGHLIGHTS : provocative remark; Delhi Lt. Governor's permission to try Arundhati Roy in the UAPA case

ഡല്‍ഹി: പ്രസിദ്ധ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ദില്ലി ലഫ്. ഗവര്‍ണറ വിനയ് കുമാര്‍ സക്‌സേനയുടെ അനുമതി. 2010ല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയില്‍ അരുന്ധതി റോയിയിക്കെതിരെ യുഎപിഎ നിയമപ്രകാരം ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് നടപടി. രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് 2010 ഒക്ടോബര്‍ 21ന് സംഘടിപ്പിച്ച പരിപാടിയില്‍ അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന് എതിരെയാണ് പൊലീസ് കേസെടുത്തത്.

അരുദ്ധതിക്ക് പുറമേ കശ്മീര്‍ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. ‘ആസാദി ദ ഓണ്‍ലി വേ’ എന്ന തലക്കെട്ടില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്നാണ് ആരോപണം. കശ്മീരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സുശില്‍ പണ്ഡിറ്റിന്റെ പരാതി പ്രകാരമായിരുന്നു ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ ചുമത്തിയിട്ടുള്ളത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!