Section

malabari-logo-mobile

വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടാ ആക്രമണം;പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റില്‍

HIGHLIGHTS : തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന സദാചാര ഗുണ്ടാ ആക്രമണത്തില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റിലായി. തിരുവനന്തപുരം പ്രസ് ക്ലബ...

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന സദാചാര ഗുണ്ടാ ആക്രമണത്തില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റിലായി. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണനെയാണ് ഇന്ന് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഇന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് അറസ്റ്റ്.

സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

sameeksha-malabarinews

വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെയുണ്ടായ ആക്രമണത്തിനെതിരെ ഫേസ്ബുക്കിലൂടെ കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു.

കേരളത്തിലെ മാധ്യമപ്രവര്‍ത്തക സ്വന്തം കുട്ടികളുടെ മുന്നില്‍ രാത്രിസമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം നേരിട്ട വിഷയത്തില്‍ കൃത്യവും നീതിപൂര്‍വവുമായ അന്വേഷണത്തിലൂടെ നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഏതു മേഖലയിലെയും അനീതി തുറന്നുകാട്ടി തൊഴിലെടുക്കുന്നവരാണു തങ്ങളെന്നും ഈ വിഷയത്തില്‍ തങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇരയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!