Section

malabari-logo-mobile

പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ആകാം ; കേന്ദ്രസര്‍ക്കാര്‍

HIGHLIGHTS : ദില്ലി: പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം സുപ്രീം കോടതിയില്‍ കേന്ദ്രം അറിയിക്കും. അതേ സമയം ഇന്റര്‍നെറ്റിലൂടെ വോ...

imagesദില്ലി: പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം സുപ്രീം കോടതിയില്‍ കേന്ദ്രം അറിയിക്കും. അതേ സമയം ഇന്റര്‍നെറ്റിലൂടെ വോട്ട് ചെയ്യാന്‍ ഇത്തവണ അവസരം നല്‍കാന്‍ ആവിലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കും.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവാസികള്‍കള്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയിലാണെന്നും
പറഞ്ഞിരുന്നു. പ്രവാസികള്‍ക്ക് വോട്ട് അവകാശം വിനിയോഗിക്കാന്‍ സംവിധാനം ഒരുക്കാനുള്ള നിയമപരവും, സാങ്കേതികവുമായ സാധ്യതകള്‍ കമ്മീഷന്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇതു സംബന്ധിച്ച് പഠനം നടത്താന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇന്റര്‍നെറ്റ് വോട്ടിങ്ങ് ഈ തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് പരിശോധിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വോട്ടിങ്ങിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട് . അതേസമയം തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്നുഘട്ടം കഴിഞ്ഞതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ ആവില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കും.

sameeksha-malabarinews

കഴിഞ്ഞ ദിവസം പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാന്‍ ആവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. പകരം ഇന്റര്‍നെറ്റ് വോട്ടിങ്ങ് രീതി ആവിഷ്‌കരിക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

പ്രവാസി വ്യവസായിയും, പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഡോ. ഷംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്രത്തോടും വിശദീകരണം തേടിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!