HIGHLIGHTS : Pramesh Krishna was awarded the U. Bharathan Memorial Prize.

മലപ്പുറം : ലയണ്‍സ് ക്ലബ്ബ് ഓഫ് കോട്ടക്കല്‍ ഹെര്‍ബല്‍ സിറ്റി യു.ഭരതന്‍ മെമ്മോറിയല്‍ പ്രഥമ പുരസ്‌ക്കാരം മാധ്യമ പ്രവര്‍ത്തകന്‍ പ്രമേഷ് കൃഷ്ണക്ക് സമ്മാനിച്ചു. ‘മാധ്യമം’ കോട്ടക്കല്‍ ലേഖകനും മലബാര്‍ ടൈംസ് ചാനല്‍ വാര്‍ത്താ വിഭാഗം മേധാവിയുമാണ് പ്രമേഷ്. ലയന്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ടിക്ട് ഗവര്‍ണര്‍ ലയണ്‍ ജയിംസ് വളപ്പിലയാണ് പുരസ്‌കാരം കൈമാറിയത്.

പ്രശംസ പത്രവും ഉപഹാരവും പതിനായിരത്തിയൊന്ന് രൂപയും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
സാമൂഹിക പ്രതിബദ്ധതയുള്ള വാര്‍ത്തകള്‍ പൊതുസമൂഹത്തില്‍ എത്തിക്കുകയും
അവ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതിനാണ് അംഗീകാരം.
ലയണ്‍സ് ക്ലബ്ബ് മുന്‍ ഭാരവാഹിയായിരുന്ന അന്തരിച്ച യു.ഭരതന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്ലാഖനീയമായ മികവ് തെളിയിച്ചവര്‍ക്ക് വരും വര്‍ഷങ്ങളിലും പുരസ്‌ക്കാരം നല്‍കും.
കോട്ടക്കല്‍ വിരാട് ഹാളില്‍ നടന്ന കുടുംബ സംഗമത്തില്‍ പ്രസിഡണ്ട് ലയണ്‍ പി.പി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക് രംഗത്തെ മികവിന് ദിയ രവിയെയും ചടങ്ങില്‍ അനുമോദിച്ചു.. വയോജനങ്ങള്‍ക്കുള്ള സൗജന്യ റേഡിയോ നഗരസഭ കൗണ്‍സിലര്‍മാരായ സനില പ്രവീണ്‍, പി.മറിയാമു എന്നിവര്‍ എറ്റുവാങ്ങി. ഹൃദയ പുനരുജ്ജീവന പ്രവര്‍ത്തനത്തില്‍ ഓട്ടോ റിക്ഷ തൊഴിലാളികള്‍ക്ക് പരിശീലനം നല്കുന്നതിനുളള ധാരണ പത്രത്തില്‍ ലയണ്‍സ് ക്ലബ്ബും സ്വതന്ത്ര ട്രേഡ് യൂണിയനും ഒപ്പു വെച്ചു.
ഡോ.ശശികുമാര്‍, കെ.എം അനില്‍കുമാര്‍ , ഡോ.മുഹമ്മദ് കുട്ടി, ഡോ.എ.കെ.മുരളീധരന്‍, സത്യജിത്ത്, ഷൈന സത്യജിത്ത്, ഡോ. സുബീര്‍ ഹുസൈന്‍, മീര, പാര്‍വണ, ദേവിക തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. വി.കെ ഷാജി സ്വാഗതവും ഡോ. എന്‍.ജെ ജീന നന്ദിയും പറഞ്ഞു