Section

malabari-logo-mobile

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

HIGHLIGHTS : Today is the first policy announcement of the second Pinarayi government

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന നയപ്രഖ്യാപനത്തില്‍ കൂടുതല്‍ പ്രാധാന്യം ആരോഗ്യ മേഖലയ്ക്ക് തന്നെയായിരിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനം, എല്ലാവര്‍ക്കും പാര്‍പ്പടം, അതിവേഗ സിവില്‍ ലൈന്‍ പാത, കെ ഫോണ്‍, സ്മാര്‍ട്ട് കിച്ചണ്‍ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടും.

ആരോഗ്യപ്രശ്‌നങ്ങളാല്‍ കഴിഞ്ഞ ദിവസം സഭയില്‍ എത്താതിരുന്ന മന്ത്രി വി.അബ്ദുറഹ്മാന്‍, നെന്മാറ എംഎല്‍എ കെ. ബാബു, കോവളം എംഎല്‍എ എ.വിന്‍സന്റ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇന്ന് കെ.ബാബു, മന്ത്രി വി.അബ്ദുറഹ്മാന്‍ എന്നിവര്‍ രാവിലെ എട്ടുമണിക്ക് സ്പീക്കര്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് ബാധിതനായി വിശ്രമത്തിലുള്ള എം.വിന്‍സന്റ് എംഎല്‍എ വരും ദിവസങ്ങളില്‍ സഭയിലെത്തും.

sameeksha-malabarinews

ജനക്ഷേമം ഉള്‍ക്കൊള്ളുന്ന പ്രഖ്യാപനങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ നയത്തിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനത്തിനും സാധ്യതയുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!