ഭണ്ഡാര മോഷ്ടാവ് പൊലീസ് പിടിയിൽ

പാനൂർ : നിരവധി ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന മോഷ്ടാവിനെ പാനൂർ പൊലീസ് പിടികൂടി. നാദാപുരം തൂണേരി മുടവന്തേരിയിൽ കുഞ്ഞിക്കണ്ടിയിൽ അബ്ദുള്ള(60)യെയാണ് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം വി ഷിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി ആർ ശരത്, എഎസ്ഐ നിവേദ്, എസ് ബൈജു, ഫൈസൽ എന്നിവരടങ്ങിയ പൊലീസ് സംഘം മംഗളൂരുവിൽവച്ച് പിടികൂടി യത്.

പുത്തൂർ കുയിമ്പിൽ ക്ഷേത്രം, എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്ര കാളി ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രം, പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവക്കുന്ന് അയ്യപ്പമഠം, എടച്ചേരി നോർത്ത് മൊയിലോത്ത് ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ അബ്ദുള്ള മോഷണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

മുഖംമൂടിയും പ്രത്യേകതരം വസ്ത്രവും ധരിച്ചെത്തുന്ന പ്രതിയെ നിരീക്ഷണ കാമറയിലും കണ്ടെത്താൻ പ്രയാസമായ സാഹചര്യത്തിലും പാനൂർ പൊലീസ് നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വലയിലാക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top