ഇരുന്നൂറിലധികം യാത്രക്കാരുമായി പറന്ന വിമാനത്തിന് എന്‍ജിന്‍ തകരാര്‍; സുരക്ഷിത ലാന്‍ഡിങ്

വാഷിങ്ടണ്‍: ഇരുന്നൂറിലധികം യാത്രക്കാരുമായി യുഎസിലെ ഡെന്‍വറില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് എന്‍ജിന്‍ തകരാര്‍. യുണൈറ്റഡ് എയര്‍ലാന്‍സിന്റെ വിമാനമാണ് ഹവായിലേക്കുപോകുന്നതിനായി പറന്നുയര്‍ന്ന ഉടനെ തകരാറിലായത്. വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു താഴേക്കു പതിച്ചെങ്കിലും സുരക്ഷിതമായി ലാന്‍ഡിങ് നടത്തിയതായി അധികൃതര്‍ അറിയിച്ചു.

ബോയിങ് 777-200 എന്ന വിമാനത്തിന്റെ എന്‍ജിനില്‍ നിന്നും തീ ഉയര്‍ന്ന ഉടനെ വിമാനം താഴെയിറക്കി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് വിമാനക്കമ്പനി മാധ്യമങ്ങളെ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരെ മറ്റൊരു വിമാനത്തില്‍ കയറ്റി യാത്രയാക്കിയതായി യുണെറ്റഡ് എയര്‍ലൈസ് അറിയിട്ടു. ഉടന്‍ യാത്രയ്ക്ക് താല്‍പര്യമില്ലാത്തവര്‍ക്കു
താമസ സൗകര്യവും ഏര്‍പ്പാടാക്കി. വിമാനത്തിന്റെ ഭാഗം തകര്‍ന്നു താഴെ പതിച്ചതോടെ ഡെന്‍വറിലെ ജനങ്ങള്‍ പരിഭ്രാന്തരാണ്‌

Share news
error: Content is protected !!
Scroll to Top