നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്; ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഉപാധികളോടെ അനുമതി നല്‍കാം.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കാം.

ബാറുകളില്‍ ഇരുന്ന് കഴിക്കുന്നതിനും ഇനി മുതല്‍ തടസമുണ്ടാകില്ല. എ.സി ഉപയോഗിക്കാന്‍ പാടില്ല. സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം. തിയറ്ററുകള്‍ തുറക്കാന്‍ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇളവുകള്‍ നല്‍കാന്‍ തീരുമാനമായത്.

 

Share news
error: Content is protected !!
Scroll to Top