Section

malabari-logo-mobile

പീസ് ഫൗണ്ടേഷന്റെ സ്‌കൂളുകള്‍ പൂട്ടും

HIGHLIGHTS : കോഴിക്കോട്: പീസ് ഫൗണ്ടേഷന്റെ കേരളത്തിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസസവകുപ്പ് പ്രാരംഭനടപടികള്‍ ആരംഭിച്ചു.

കോഴിക്കോട്: പീസ് ഫൗണ്ടേഷന്റെ കേരളത്തിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസസവകുപ്പ് പ്രാരംഭനടപടികള്‍ ആരംഭിച്ചു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠങ്ങള്‍ ഉള്‍പ്പെട്ട പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചതിന് എറണാകുളത്തെ പീസ് സ്‌കുള്‍ പുട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിനു പിന്നാലെ സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരമില്ലാതെ സ്വകാര്യ സ്‌കുളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന വിദ്യഭ്യാസ അവകാശനിയമപ്രകാരമാണ് പീസിന്റെ മറ്റ് സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുന്നത്. ഇത് പ്രകാരം ഈ മാസം 31ാം തിയ്യതിവരയേ ഈ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനാകു. ഇത് സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. അടുത്ത അധ്യയനവര്‍ഷം അഡ്മിഷന്‍ നടത്താനാവില്ല. പുട്ടുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് സമീപത്തെ സ്‌കൂളുകളില്‍ ചേരാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വേങ്ങര, കോട്ടക്കല്‍, മഞ്ചേരി, എറണാകുളം ചക്കരപറമ്പ്, പറവൂര്‍, തത്തപ്പള്ളി, തൃശ്ശുരിലെ മതലകം, കാസര്‍കോട്, തൃക്കരിപ്പുര്‍, കൊല്ലം എന്നിവടങ്ങളിലാണ് കേരളത്തിലെ പീസ് സ്‌കുളുകള്‍ ഉള്ളത്.
മംഗലാപുരത്തും ലക്ഷദ്വീപിലും, സൗദിഅറേബ്യയിലും പീസ് ഫൗണ്ടേഷന് വിദ്യഭ്യാസസ്ഥാനങ്ങളുണ്ട്.
ദേശവിരുദ്ധവും, മതനിരപേക്ഷവുമല്ലാത്ത കാര്യങ്ങള്‍ പഠിപ്പിച്ചതായുള്ള വിദ്യഭ്യാസവകുപ്പിന്റെയും, പോലീസിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എറണാകുളത്തെ പീസ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!