പരപ്പനങ്ങാടി എല്‍.ബി.എസ് കോളേജ് തിരിച്ചുപിടിച്ച് എസ്.എഫ്.ഐ

പരപ്പനങ്ങാടി: ഇത്തവണത്തെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി എല്‍ ബി എസ് കോളേജില്‍ കരുത്തുറ്റ വിജയം നേടി എസ് എഫ് ഐ. ആകെയുള്ള 13 സീറ്റില്‍ 11 സീറ്റിലും
എസ്എഫ്‌ഐ വിജയിച്ചു. എട്ട് ജനറല്‍ സീറ്റില്‍ എട്ടും എസ് എഫ് ഐ നേടിയെടുത്തു.

കഴിഞ്ഞവര്‍ഷം 13 സീറ്റില്‍ 11 സീറ്റും എംഎസ്എഫ് നേടിയെടുത്ത വിജയമാണ് ഇത്തവണ എസ്എഫ്‌ഐ തിരിച്ചുപിടിച്ചത്.

ചെയര്‍മാന്‍ : സാക്കിയ ബാനു (SFI), വൈസ്. ചെയര്‍.: ഗോപിക (SF)I ,സെക്രട്ടറി : ജിഷ്ണു (SFI),ജോ. സെക്രട്ടറി : ആദിത്യ ( SFI),U. U. C : അജ്മല്‍ സിനാന്‍ ( SFI),എഡിറ്റര്‍ അഭയ് ( SFI),ഫൈന്‍ ആര്‍ട്‌സ് : മിഥുന്‍ (SFI),ജനറല്‍ ക്യാപ്റ്റന്‍ ശ്രീരാഗ് (SFI) എന്നിവരെ തെരഞ്ഞെടുത്തു. അസോസിയേഷന്‍ സീറ്റില്‍ അഞ്ചില്‍ മൂന്ന് സീറ്റ് എസ്എഫ്‌ഐയും രണ്ടെണ്ണം എംഎസ്എഫും നേടി.കോമേഴ്‌സ് അസോസിയേഷൻ : ശരത് SFI,കമ്പ്യൂട്ടർ സയൻസ് അസോസിയേഷൻ : നസൽ ഫാബിർ MSF,ഫസ്റ്റ് ഇയർ റെപ് : റമീസ് സുഷാദ് MSF,സെക്കന്റ്‌ ഇയർ : നന്ദ ഗോപാൽ – SFI,തേർഡ് ഇയർ : അനന്യ – SFI

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top