പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് സമ്മേളനം 17,18,19 തിയതികളില്‍

HIGHLIGHTS : Parappanangadi Municipal Muslim League Conference on 17th, 18th, 19th

cite

പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ് ലിംലീഗ് സമ്മേളനം മെയ് 17,18,19 തിയതികളില്‍ നഹാസാഹിബ് നഗറില്‍ നടക്കും. ‘അനീതിയുടെ കാലം അതിജീവനത്തിന്റെ രാഷട്രീയം, എന്ന പ്രമേയത്തിലാണ് സമ്മേളനം. പ്രമേയ വിശദീകര ണം,ദേശീയസെമിനാര്‍,സാംസ് കാരിക സദസ്സ്, ഗസല്‍രാത്ത് ,പ്രകടനം, പൊതു സമ്മേളനം എന്നിവ വിവിധ സെഷനുകളിലായി നടക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനം 17 ന് വൈകുന്നേരം 3 മണിക്ക് പാണ ക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എക്‌സിബിഷന്‍ ഉദ്ഘാടനം കെ.പി.എ.മജീദ് എം.എല്‍. എ നിര്‍വഹിക്കും.ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.അബദുല്‍ ഹമീദ് എം. എല്‍. എ,ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.പ്രമേയ പ്രഭാഷണം ഓണംപള്ളി മുഹമ്മദ് ഫൈസി, ഉസ്മാന്‍ താമരത്ത് എന്നിവര്‍ നിര്‍വ്വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ.സലാം ഉദ്ഘാടനം ചെയ്യും.18 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ദേശീയ സെമിനാര്‍ ഡോ. എം. പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.അഡ്വ. ഹാരിസ് ബീരാന്‍ എം. പി, സി.പി.ജോണ്‍,ഷാഫി ചാലിയം,ടി.പി.എം ബഷീര്‍ പ്രസംഗിക്കും.സാംസ്‌കാരിക സദസ് പി.കെ.അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്യും.പി.കെ പാറക്കടവ് പ്രഭാഷണം നടത്തും.തുടര്‍ന്ന് ഇശല്‍ രാത്ത് കൊല്ലംഷാഫിയും സംഘവും അവതരിപ്പിക്കും. 19 ന് സമാപന സമ്മേളനത്തിന്റെ മുന്നോടിയായി ശക്തി പ്രകടനം പുത്തരിക്കല്‍ അവുകാദര്‍കുട്ടി നഹ സ്റ്റേഡിയം പരിസരത്ത് നിന്ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കും. പൊതുസമ്മേളനം സംസ്ഥാന മുസ്ലിം ലീഗ് ആധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി.എം.എല്‍.എ,ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ.മജീദ് എം.എല്‍.എ, കെ.എം.ഷാജി, പി.കെ.അബ്ദുറബ്ബ്, എം. കെ ബാവ, സി. എച്ച് മഹമൂദ് ഹാജി തുടങ്ങിയവര്‍ സംസാരിക്കും.

സമ്മേളന പ്രചരണത്തിന്റെ ഭാഗമായി യുവജന സംഗമം, വുമണ്‍സ് മീറ്റ്, തൊഴിലാളി സംഗമം, സ്റ്റുഡന്‍സ് മീറ്റ്, പ്രവാസി സംഗമം, ദളിത് സംഗമം, കര്‍ഷക സംഗമം, സര്‍വീസ് സംഘടനാ മീറ്റ് തുടങ്ങിയ പരിപാടികള്‍ വിവിധ പോഷക ഘടകങ്ങളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി സംഘടിപ്പിക്കുകയുണ്ടായെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ അലി തെക്കേപ്പാട്ട്, സി അബ്ദുറഹിമാന്‍ കുട്ടി , സി ടി അബ്ദുല്‍ നാസര്‍, മുസ്തഫ താങ്കള്‍, പി വി കുഞ്ഞിമരക്കാര്‍, എഛ് ഹനീഫ, നവാസ് ചിറമംഗലം, സിദ്ധീഖ് അമ്മാറമ്പത്ത്, നൗഷാദ് കെ പി, അനീസ് പി കെ ഷംസു കോണിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!