Section

malabari-logo-mobile

അനാഥാലയങ്ങളിലെ കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കണം

HIGHLIGHTS : കോഴിക്കോട്: അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കുന്നുണ്ടോയെന്നത് ഉറപ്പാക്കാണ്ടേതുണ്ടെന്ന് ജില്ലാ കലക്ടര്‍ സി.എ ലത പറഞ്ഞു. കളക്ടറേ...

കോഴിക്കോട്: അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കുന്നുണ്ടോയെന്നത് ഉറപ്പാക്കാണ്ടേതുണ്ടെന്ന് ജില്ലാ കലക്ടര്‍ സി.എ ലത പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്തമായി നടത്തിയ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ്‌പോക്കിനെക്കുറിച്ച് വ്യക്തമായ പഠനം നടത്തേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് സംഘടിപ്പിച്ച ശില്പശാല ജില്ലാ സെഷന്‍സ് ജഡ്ജി വി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.സീന രാജഗോപാല്‍, അഡ്വ. രാജീവന്‍ മല്ലിശ്ശേരി, സുരേഷ്ബാബു, പി. കൃഷ്ണകുമാര്‍, അഡ്വ വി.പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ നസീര്‍ ചാലിയം അധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് ആര്‍.എല്‍ ബൈജു, അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥിരാജ്, ഡി.വൈ.എസ്.പി (റൂറല്‍) ബിജുകൂമാര്‍, അഡ്വ ശ്രീലതാ മേനോന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അബ്ദുള്‍ സമദ്, പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരതൂര്‍, ഡി. എല്‍. എസ്. എ സെക്ഷന്‍ ഓഫീസര്‍ വിവേക് രബീന്ദ്രനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!