ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പാലത്തിങ്കല്‍ ജനകീയ സമിതിയും, ജി.എച്ച്.എസ്. നെടുവ സോഷ്യല്‍ സര്‍വ്വീസ് സ്‌ക്കീമും, ജാഗ്രതാ സമിതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ – ‘ എന്റെ നാട്, ലഹരിമുക്തനാട് ‘ മുന്‍ ഡി.ജി.പി  ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍മാന്‍ ഷഹര്‍ബാനു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപിക  ദേവി വി സ്വാഗതം ആശംസിച്ചു. ലഹരി മുക്ത ഭാരതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി .ഹരികുമാര്‍ വിഷയാവതരണം നടത്തി. വികസനകാര്യ കമ്മറ്റി ചെയര്‍മാന്‍  മുസ്തഫ , കൗണ്‍സിലര്‍മാരായ മഞ്ജുഷ പ്രലോഷ് , ജയദേവന്‍ .സി , പി.ടി എ പ്രസിഡണ്ട് ശശികുമാര്‍.എം ,എസ് .എം സി ചെയര്‍മാന്‍ മനോജ്കുമാര്‍ ബി , മുബഷീര്‍ കുണ്ടാണത്ത്, രഘുനാഥന്‍ കൊളത്തൂര്‍ , അനീഷ്, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീം കോ- ഓര്‍ഡിനേകര്‍  രജനി നന്ദി രേഖപ്പെടുത്തി. ലഹരിവിരുദ്ധ നൃത്താവിഷ്‌ക്കാരം നടത്തിയ വിദ്യാര്‍ത്ഥികക്ക് ചടങ്ങില്‍ വെച്ച്  ഋഷിരാജ്‌സിംഗ് സമ്മാനദാനം നിര്‍വ്വഹിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top