തിരൂരങ്ങാടി: മണ്ണുമാന്തിയന്ത്രം തട്ടി ഒരാള്‍ മരിച്ചു. ചെമ്മാട് കൊല്ലഞ്ചേരി ഹസ്സന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് റാഫി(52)ആണ് മരിച്ചത്. ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്ന് തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രേവശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് പകല്‍ പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. ചെമ്മാട് കോഴിക്കോട് റോഡിലുള്ള പെട്രോള്‍ പമ്പിന് പിന്‍വശത്തുള്ള റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്തുവെച്ചാണ് സംഭവം. ബന്ധുവീടിന്റെ മുറ്റത്തെ പണി നടക്കുന്നത് നോക്കി നില്‍ക്കുന്നതിനിടെ മണ്ണുമാന്തിയന്ത്രത്തിന്റെ
മുന്‍വശം അബദ്ധത്തില്‍ തട്ടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചെമ്മാട് ജുമാഅത്ത് പള്ളിയില്‍ കബറടക്കം.
ഭാര്യ;കദീജ. നാല് മക്കളുണ്ട്.




