
ഓണം വാരാഘോഷത്തിന്റെ നാലാം ദിനമായ ഞായറാഴ്ച കാണികളില്‍ ആവേശം നിറച്ച് ഇശല്‍നിലാവ്. പ്രശസ്ത മാപ്പിള കലാകാരന്‍ ബാപ്പു വെളളിപ്പറമ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടി അവതരിപ്പിച്ചത്.

സൂഫി ഗാനത്തില്‍ തുടങ്ങി പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടി പുതിയ അനുഭവമായി.
തിങ്കളാഴ്ച ‘ സോള്‍ ഓഫ് ഫോക് ‘
ഓണം വാരാഘോഷത്തിന്റെ അഞ്ചാം ദിനമായ തിങ്കളാഴ്ച ( സെപ്തംബര്‍ എട്ട് ) കോട്ടക്കുന്നില്‍ പിന്നണി ഗായകന്‍ അതുല്‍ നറുകരയുടെ നേതൃത്വത്തില്‍ ‘ സോള്‍ ഓഫ് ഫോക് ‘ അരങ്ങേറും. സമാപന ദിവസമായ ചൊവ്വാഴ്ച (സെപ്തംബര്‍ ഒമ്പത് ) പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഇവന്റും നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




