വിവാഹം കഴിഞ്ഞ് പത്താം നാള്‍ നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ബാലുശേരി: നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്. ഇയ്യാട് പാറച്ചിലില്‍ ജിനു കൃഷ്ണയുടെ ഭാര്യയാണ്. ഇക്കഴിഞ്ഞ 9 നാണ് ഇവരുടെ റജിസ്റ്റര്‍ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് പത്താം നാളാണ് കൊടുവള്ളി സ്വദേശി തേജയെ ബാലുശ്ശേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു രാവിലെ ഉറക്കമുണര്‍ന്ന ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ബാലുശ്ശേരി പൊലീസ് (Police) അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി ഒന്‍പതിന് കൊടുവള്ളിയിലെ വീട്ടില്‍ നിന്ന് കോളേജില്‍ പോകുന്നു എന്നു പറഞ്ഞാണ് തേജ ഇറങ്ങിയത്. പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലുശ്ശേരി സ്വദേശി ജിനു കൃഷ്ണയുമായി രജിസ്റ്റര്‍ വിവാഹം ചെയ്തതായി ബന്ധുക്കള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. അതിന് ശേഷം തേജ വീട്ടിലേക്ക് വിളിക്കുകയോ മറ്റ് വിവരങ്ങള്‍ ഒന്നും അറിയുകയോ ചെയ്തിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മരണ വിവരം പൊലീസാണ് തേജയുടെ ബന്ധുക്കളെ അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോലജ് ആശുപ്തരിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മരണത്തില്‍ സംശയമുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top