മലപ്പുറം:നൂറിലേറെ മോഷണ കേസില്‍ പ്രതിയായ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് ഷാജഹാന്‍ പിടിയില്‍. കൊടിഞ്ഞി കുണ്ടൂര്‍, ചെറുമുക്ക് ഭാഗങ്ങളില്‍ മുഖം മറച്ചും ഷര്‍ട്ട് ധരിക്കാതെയും കയ്യില്‍ ആയുധവുമായി രാത്രികാലങ്ങളില്‍ നടക്കുന്നതിന്റെ cctv ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കൂടാതെ ഇടയ്ക്കിടെ പല സ്ഥലങ്ങളില്‍ മോഷണവും നടത്തിയിരുന്നു
ഈ കഴിഞ്ഞ ജൂണ്‍ 29 ന് പുലര്‍ച്ചെ കൊടിഞ്ഞി കുറൂലില്‍ ഒ. പി സൈതാലി എന്നയാളുടെ വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തി . പുലര്‍ച്ചെ 3 മണിക്കാണ് സംഭവം . വീടിന്റെ പിറകിലെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്തു മോഷ്ടാവ് അകത്തു കടന്നത്. മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന മകള്‍ ഫൗസിയയുടെ രണ്ടര പവന്റെ ഒരു പാദസരം കവര്‍ന്നു. ഇതിനിടെ യുവതി ഉണര്‍ന്നു ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതെ തുടര്‍ന്ന് പോലീസ് നൂറിലേറെ സിസിടിവികള്‍ പരിശോധിച്ചും നിരവധി ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചും കളവു നടത്തിയത് നേരത്തെ താനൂര്‍ കല്‍പകഞ്ചേരി ഭാഗങ്ങളില്‍ സ്ഥിരമായി രാത്രി കാലങ്ങളില്‍ ഇതേ വേഷത്തില്‍ ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കി മോഷണങ്ങള്‍ നടത്തിയിരുന്ന മണവാളന്‍ ഷാജഹാന്‍ എന്നറിയപ്പെടുന്ന ഷാജഹാന്‍ ആണെന്ന് മനസ്സിലാക്കുകയായിരുന്നു. ചെറുപ്പം മുതല്‍ കളവു തൊഴിലാക്കിയ ഷാജഹാന് കേരളത്തില്‍ വിവിധ ജില്ലകളിലും കര്‍ണാകം, തമിഴ്‌നാട് സംസ്ഥാനങ്ങളിലുമായി നൂറിലേറെ മോഷണ കേസുകളില്‍ പ്രതിയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരന്‍ എസ് ഐ പി എസ് ന്റെ നിര്‍ദേശ പ്രകാരം താനൂര്‍ ഡിവൈഎസ്പി ബെന്നി വി. വി യുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മാരായ വിനോദ് ഒ വി, സാം ജോര്‍ജ്,പ്രമോദ് കെ രാജു, വി,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ് കെ സിപിഒ മാരായ അനീഷ് കെ ബി പ്രബീഷ്, എം ബിജോയ്, എം എം അഖില്‍ രാജ് കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം ഷാജഹാന്‍ പട്ടാമ്പിയില്‍ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പറഞ്ഞു. ജനുവരി മാസം ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം മലപ്പുറം മഞ്ചേരി പട്ടാമ്പി എന്നിവിടങ്ങളില്‍ മാറി മാറി ഒളിവില്‍ താമസിച്ചു മോഷണം നടത്തി വരികയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു.




