ചക്കവീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം:കോട്ടക്കല്‍ ഫാറൂഖ് കോളേജിനു സമീപം വീട്ടില്‍ കളിച്ചുകൊണ്ടിരിക്കേ ചക്ക തലയില്‍ വീണ് ഒമ്പത് വയസ്സുകാരി മരിച്ചു. കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശി കാലടി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടം നടന്ന ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top