‘നിലാവ് പദ്ധതി’ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവ് വിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡി യിലേക്ക് മാറ്റുന്ന വൈദ്യുതി വകുപ്പിന്റെ ‘നിലാവ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് തെരുവുവിളക്കുകളിലെ പരമ്പരാഗത ബള്‍ബുകള്‍ മാറ്റി കൂടുതല്‍ വെളിച്ചം ലഭിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി വിതരണത്തിലെ ഊര്‍ജ്ജ നഷ്ട്ടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ബില്ലിനത്തില്‍ നല്‍കിവരുന്ന അധിക ചെലവും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ , വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top