HIGHLIGHTS : New trains: Railways is cheating, says Railway Users Consultative
പരപ്പനങ്ങാടി : ട്രെയിന്‍ യാത്രക്കാരുടെ ആവശ്യങ്ങൾക്കും പരാതികൾക്കും ഒരു പരിഗണനയും നല്കാതെ ഏകപക്ഷീയ തീരുമാനത്തിലൂടെ പുതിയ വണ്ടികള്‍ അനുവദിച്ചു എന്ന് വരുത്തിത്തീർക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് ഡിവിഷണൽ റെയില്‍വേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഉമ്മർ ഒട്ടുമ്മൽ അബ്ദുൾ റഹ്‌മാൻ വള്ളിക്കുന്ന് എന്നിവരുടെ സംയുക്ത പ്രസ്താവന

06031,06032 ഷൊര്‍ണൂര്‍ – കണ്ണൂര്‍ വണ്ടികള്‍ പാലക്കാട് വരെ നീട്ടിയത് സ്വാഗതാർഹമാണ്. പക്ഷേ അതിനെ പുതിയ അഞ്ച് വണ്ടികളായി റെയില്‍വേ അവതരിപ്പിച്ചത് മലബാറിലേക്ക് പുതിയ പാസ്സഞ്ചർ ട്രെയിനുകൾ ആവശ്യപ്പെട്ട് കാത്തിരിക്കുന്ന യാത്രക്കാരെ കബളിപ്പിക്കലാന്നും ഇവർ പറയുന്നു.
വൈകുന്നേരം 04.20 ന് ശേഷം ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന രണ്ട് വണ്ടികള്‍ പിൻവലിച്ചത് മൂലം നീണ്ട നാല് മണിക്കൂര്‍ നേരം മലബാറിലേക്ക് വണ്ടികള്‍ ഇല്ലാത്തതിന്റെ പ്രയാസം കഴിഞ്ഞ ഡിആർയുസിസി മീറ്റിങ്ങിൽ തങ്ങൾ ഉന്നയിച്ചതാണെന്നും, റെയില്‍വേയിലെ സ്ഥിരം യാത്രക്കാരും സംഘടനകളും ഇതേ വിഷയത്തിൽ നിവേദനങ്ങൾ നല്കുകയും പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു വരുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പാസ്സഞ്ചർ ട്രെയിൻ അനുവദിക്കണമെന്നും യാത്രക്കാരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ഡിആർയുസിസി അംഗങ്ങൾ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു