പരപ്പനങ്ങാടി നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റു

പരപ്പനങ്ങാടി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 46 ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നഗരസഭയ്ക്ക് അടുത്തുള്ള ഗ്രൗണ്ടിൽ വെച്ച് നടന്നു. 31 ഡിവിഷനിൽ നിന്നും വിജയിച്ച മുതിർന്ന അംഗം ഉണ്ണികൃഷ്ണന് വരണാധികാരിയായ മലപ്പുറം ടൗൺ പ്ലാനിങ് ഓഫീസർ എൽ.ജെ. റെനി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.

ശേഷം മുതിർന്ന അംഗം മറ്റ് അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ മുൻ എംഎൽഎ പി.കെ. അബ്ദുറബ്ബ് മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top