ആധാര്‍ കാര്‍ഡ് കൃത്രിമമായി നിര്‍മിച്ച നേപ്പാള്‍ സ്വദേശി റിമാന്‍ഡില്‍

HIGHLIGHTS : Nepali national remanded for forging Aadhaar card

cite

വടകര: കൃത്രിമമായി നിര്‍മിച്ച ആധാര്‍ കാര്‍ഡുമായി നേപ്പാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. ചഞ്ചല്‍ കുമാറി(29)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുമാസമായി വടകരയിലെ ബാറില്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.

വടകര സാന്‍ഡ് ബാങ്ക്‌സ് വിനോദസഞ്ചാര കേന്ദ്രത്തില്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് പൊലീസ് പിടികൂടി രേഖകള്‍ പരിശോധിച്ചപ്പോഴാണ് കൃത്രിമ ആധാര്‍ കാര്‍ഡ് കണ്ടെടുത്തത്.

ഡാര്‍ജിലിങ് സ്വദേശിനിയായ ഭാര്യയുടെ ആധാര്‍കാര്‍ഡിലെ ഫോട്ടോ മാറ്റി അതില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ചായിരുന്നു കൃത്രിമം കാട്ടിയത്. താമസം സ്ഥലത്തും റെയില്‍വേ യാത്രക്കും മറ്റുമാണ് ഇയാള്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വടകര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!