പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാലയുടെ സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ഡോ. എം. ഗംഗാധരന്‍ അനുസ്മരണവും ലത മങ്കേഷ്‌കര്‍ അനുസ്മരണവും നടത്തി.
ഗംഗാധരന്‍ മാഷുടെ സമഗ്ര ജീവിതം പ്രതിപാദിക്കുന്ന ടേബിള്‍ ടോക്കില്‍ സി. സായികിഷോര്‍, കെ. കുഞ്ഞികൃഷ്ണന്‍, സതീഷ് തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
വിനോദ് കുമാര്‍ തള്ളശ്ശേരി ലത മങ്കേഷ്‌കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് സ്മിത പ്രകാശിന്റെ നേതൃത്വത്തില്‍ നടന്ന ലത മങ്കേഷ്‌കര്‍ ഗാനസന്ധ്യയില്‍ സോണി മോഹന്‍, ഭവ്യ രാജ്, അമേയചന്ദ്രന്‍, ശ്രീലയ, തീര്‍ത്ഥ, അല്‍ത്താഫ്, മോഹനന്‍, ശ്രീകാന്ത്, നിസാര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. വിജിഷ വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആനന്ദ് പി കളരിക്കല്‍ സ്വാഗതവും കെ.ടി ബാബുരാജ് നന്ദിയും പറഞ്ഞു.




