സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനതത്തിന് നാഴികക്കല്ലായി മാറാന്‍ പോകുന്ന റോഡ് വികനപദ്ധതികള്‍ക്ക് തുടുക്കമാകുന്നു. കഴക്കൂട്ടം-മുക്കോല പാതയുടെ ഉദ്‌ഘാടനവും മറ്റ് ഏഴു പദ്ധതികളുടെ ഉദ്‌ഘാടനവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരന്‍., പൊതുമരാരമത്ത് മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച സഹകരണം മൂലമാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചതെന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.. ഈ സാമ്പത്തികവർഷം 965 കോടി രൂപയ്ക്ക് 210 കിലോമീറ്റർ ദേശീയപാത പദ്ധതികൾ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളമാണ് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് വേണ്ടിവരുന്ന 25 ശതമാനം തുക നൽകാമെന്ന് സമ്മതിച്ച ഏക സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനകം 452 കോടി രൂപ ഇതിനായി സംസ്ഥാനം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത 66 ന്റെ ഭാഗമായ പ്രവൃത്തി പൂർത്തീകരിച്ച കഴക്കൂട്ടം-മുക്കോല (1121 കോടി, 27 കി.മീ) ദേശീയപാത ചടങ്ങിൽ നാടിന് സമർപ്പിച്ചു. കാസർകോട് ജില്ലയിലെ തലപ്പാടി-ചെങ്ങള (1981 കോടി, 39 കി.മീ), ചെങ്ങള-നീലേശ്വരം (1746 കോടി, 37 കി.മീ), കാസർകോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന പെരോൾ-തളിപ്പറമ്പ് (3042 കോടി, 40 കി.മീ) കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് – മുഴപ്പിലങ്ങാട് (2715 കോടി, 30 കി.മീ), കോഴിക്കോട് ജില്ലയിലെ പാലൊളി, മൂരാട് പാലങ്ങൾ (210 കോടി, 2 കി.മീ), ആറുവരിയായി പുനർനിർമ്മിക്കൽ, വടകര-അഴിയൂർ-വെങ്ങളം, കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കോഴിക്കോട് ബൈപാസ് (1853 കോടി, 28 കി.മീ) എന്നീ റീച്ചുകളുടെയും ചെറുതോണി പാലത്തിന്റെയും (24 കോടി, 0.3 കി.മീ) നിർമ്മാണോദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു




