മുസ്ലീം പുരുഷന് നാല് വിവാഹം വരെ കഴിക്കാം; ഹൈക്കോടതി

muslim-wedding-receptionകൊച്ചി: മുസ്ലീം ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ ബഹുഭാര്യാത്വത്തിനെതിരെയുള്ള കേസുകളില്‍ നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് ഹൈക്കോടതി. മുസ്ലീം സമുദായ നിയമപ്രകാരം ഒരു പുരുഷന് നാല് വിവാഹങ്ങള്‍ വരെ കഴിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റീസ് എന്‍കെ ബാലകൃഷ്ണനാണ് ഈ ഉത്തരവ് ഇറക്കിയത്.

മുസ്ലീം മത നിയമപ്രകാരം ആദ്യ വിവാഹബന്ധം നിലനില്‍ക്കെ തന്നെ വീണ്ടും വിവാഹം കഴിച്ചതിന്റെ പേരില്‍ കേസെടുക്കാനാകില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 494 വകുപ്പ് പ്രകാരം ബഹുഭാര്യാത്വ കുറ്റം മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ക്കെതിരെ നിലനില്‍ക്കില്ല. അവര്‍ക്ക് നാല് വിവാഹം വരെ നിയമപരമായി സാധുവാണെന്ന് കോടതി വ്യക്തമാക്കി. വള്ളിക്കുന്നം സ്വദേശി ഷെറിന്‍ ബഹുഭാര്യാത്വ കുറ്റത്തില്‍ കേസെടുത്തതിനെതിരെ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ അടിസ്ഥാനപ്പെടുത്തി ഇയാള്‍ക്കെതിരെ നല്‍കിയിരിക്കുന്ന കേസ് റദ്ധാക്കാനും കോടതി ഉത്തരവിട്ടു.

മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന ബഹുഭാര്യാത്വത്തെ കുറിച്ച് നിയമപരമായ പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കോടതിയുടെ വിശദീകരണം.

 

Share news
error: Content is protected !!
Scroll to Top