ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചു; മുസ്ലിം ബാലനെ തീകൊളുത്തി

ലക്‌നൗ: ജയ് ശ്രീ റാം വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുസ്ലിം ബാലനെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലാണ് സംഭവം. അറുപത് ശതമാനം പൊള്ളലേറ്റ15 കാരനെ കാശിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ജയ് ശ്രീ റാം വിളിക്കാത്തതിന് തന്നെ നാലു പേര്‍ ചേര്‍ന്ന് പൊള്ളലേല്‍പ്പിക്കുകയായിരുന്നു വെന്ന് കുട്ടി പറയുന്നതായുള്ള ദൃശ്യം ആശുപത്രി ക്യാമറയില്‍ റെക്കേര്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. കുട്ടി സ്വയം തന്നെ തീ കൊളുത്തുകയായിരുന്നു വെന്നാണ് ചന്ദൗലി എസ് പി സന്തോഷ് കുമാര്‍ പറയുന്നത്. കുട്ടി പലരോടും വ്യത്യസ്ത രീതിയിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും അദേഹം വ്യക്തമാക്കുന്നു.

Share news
error: Content is protected !!
Scroll to Top