പാലക്കാട് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനു എത്തിയ നല്ലേപ്പിള്ളി സ്വദേശി അനിതയും നവജാത ശിശുവുമാണ് മരിച്ചത്. പ്രസവശേഷം ഗുരുതരാവസ്ഥയിലായ അനിതയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം.

ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. പ്രസവവേദന വരാത്തതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ തൃശൂര്‍ മെിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ വച്ചാണ് മരിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top