തിരൂരങ്ങാടി:പരപ്പനങ്ങാടി നഗരസഭയിലെ അഞ്ചപ്പുര പൊതുമരാമത്ത് റോഡിലെ അനധികൃത നിര്‍മ്മാണം ഫെബ്രുവരി 10 നകം പൊളിച്ചു മാറ്റാന്‍ തിരൂരങ്ങാടി താലൂക്ക്തല ‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ നിര്‍ദേശം.
നാടുകാണി-പരപ്പനങ്ങാടി റോഡ് നിര്‍മാണപ്രവൃത്തിയുടെ ഭാഗമായി നടന്ന സര്‍വേപ്രകാരം അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയെങ്കിലും അഞ്ചപ്പുരയിലെ കെട്ടിടം മാത്രം നിലനിര്‍ത്തുകയായിരുന്നു. പൊളിച്ചുമാറ്റാന്‍ നഗരസഭ സെക്രട്ടറി നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കപ്പെടാതെ പോയി.
ഇതിനെതിരെ നഗരസഭ കൗണ്‍സിലറായ തുടിശ്ശേരി കാര്‍ത്തികേയനാണ് പരാതിയുമായി മന്ത്രിയെ കാണാനെത്തിയത്. പരാതി കേട്ട മന്ത്രി ഫെബ്രുവരി 10 നകം കയ്യേറ്റം ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.




