Section

malabari-logo-mobile

ദേവധാർ ഗവ.ഹൈസ്കൂൾ  കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു

HIGHLIGHTS : Minister Abdur Rahiman laid the foundation stone of the Devdhar Govt. High School building.

വികസനപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം നോക്കരുതെന്ന് സംസ്ഥാന കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 2. 5 കോടി രൂപ ചെലവഴിച്ച് പുതുതായി നിർമ്മിക്കുന്ന  യുപി വിഭാഗംഹൈടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളുടെവികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി  അധ്യാപകരുടെയുംജനപ്രതിനിധികളുടെയും പിന്തുണയുണ്ടാവണം. ലഭ്യമായ പല ഫണ്ടുകളും വിനിയോഗിക്കാൻ സാധിക്കാത്തത്സ്കൂളുകളുടെ ഭാഗത്ത് നിന്നുള്ള കൃത്യമായ ഇടപെടൽ ഇല്ലാത്തതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ ഗോപൻ മുകുളത്ത് പദ്ധതി റിപ്പോർട്ട്അവതരിപ്പിച്ചു.

sameeksha-malabarinews

വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൻറെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തിയാണ്സ്കൂളിൻറെ യുപി വിഭാഗം കെട്ടിടം നിർമ്മിക്കുന്നത്.  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഖാദർകുട്ടി വിശാരത്ത്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റർ സുരേഷ് കൊളശ്ശേരി, താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിശ്രീജ, ടി എസ് സുമ, വി.എസ് സഹദേവൻ, മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽഅബ്ദുറഹിമാൻ വലിയ പീടിയക്കൽ സ്വാഗതവും സ്കൂൾ പ്രധാനാധ്യാപിക പി. ബിന്ദു നന്ദിയും പറഞ്ഞു

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻനിർവഹിച്ചു

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം കായികവകുപ്പ് മന്ത്രിവി.അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 1.25 കോടി രൂപ ചെലവിലാണ് പുതിയ ബഹുനില കെട്ടിടംനിർമ്മിക്കുന്നത്. ചടങ്ങില്‍ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, താനൂർ നഗരസഭ കൗൺസിലർമാരായ ഉമ്മുകുൽസു, കുമാരി, .. ശ്രീജ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമത പൊതുമരാമത്ത്കെട്ടിട നിർമ്മാണം അസിസ്റ്റൻറ് എൻജിനീയർ ഗോപൻ റിപ്പോർട്ട് അവതരിപ്പിച്ചു.  സ്കൂൾ പ്രധാനാധ്യാപിക . റസിയ സ്വാഗതവും പിടിഎ പ്രസിഡന്റ് എംപി മുഹമ്മദ് സറാർ നന്ദിയും പറഞ്ഞു. എൽ.എസ്.എസ് പരീക്ഷവിജയികൾക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!