അനധികൃത ക്വാറികള്‍ക്ക് ലക്ഷങ്ങളുടെ പിഴ

മഞ്ചേരി: പെരിന്തല്‍മണ്ണ സബ് കലക്ടറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഏറനാട്, പെരിന്തല്‍മണ്ണ താലൂക്കുകളുടെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കെതിരെ ശക്തമായ നടപടി ആരംഭിച്ചു. ആനക്കയം, മങ്കട വില്ലേജുകളുടെ അതിര്‍ത്തിയിലുള്ള ചേപ്പൂര്‍ മലയില്‍ വ്യാപകമായ അനധികൃത ഖനനം നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പിന്റെ നടപടി.

ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിലാലിന്റെ നേതൃത്വത്തില്‍ റവന്യൂ, പൊലീസ്, ജിയോളജി വകുപ്പുകളുടെ സംയുക്ത പരിശേധനയിലാണ് നടപടി. ആനക്കയം, മേല്‍മുറി എന്നിവിടങ്ങളിലെ ഒമ്പതോളം അനധികൃത കരിങ്കല്‍, ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ ക്വാറി ഉടമകള്‍ക്ക് ലക്ഷങ്ങള്‍ പിഴ ചുമത്താന്‍ അധികൃതര്‍ തീരുമാനിച്ചു.

പിഴ ഒടുക്കാത്ത ക്വാറി ഉടമകളുടെ സ്വത്തുക്കള്‍ റവന്യു റിക്കവറി നിയമപ്രകാരം ജപ്തി ചെയ്യും. ജപ്തി നടപടികള്‍ക്കു ശേഷവും ലേലം നടന്നില്ലെങ്കില്‍ ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ബോട്ടിങ് ലാന്‍ഡുകളാക്കി മാറ്റുമെന്നും ഏറനാട് തഹസില്‍ദാര്‍ എം മുകുന്ദന്‍ പറഞ്ഞു. വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളില്‍ പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top