നാടന്‍ തോക്ക് നിര്‍മിക്കുന്നതിനിടെ മധ്യവയസ്‌കന്‍ അറസ്റ്റില്‍; 3 തോക്കുകള്‍ പിടികൂടി

തൊട്ടില്‍പ്പാലം കുണ്ടുതോടില്‍ നാടന്‍ തോക്ക് നിര്‍മിക്കുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍. കുണ്ടുതോട് ആമ്പല്ലൂര്‍ ഉണ്ണി (58)യാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി തൊട്ടില്‍പ്പാലം പൊലീസ് കുണ്ടുതോട് ആമ്പല്ലൂര്‍ ബാബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളത്തോക്ക് നിര്‍മിക്കുന്നതായി കണ്ടെത്തിയത്. ബാബുവിന്റെ ബന്ധുവാണ് അറസ്റ്റിലായ ഉണ്ണി.

വീട്ടില്‍നിന്നും വീടിനോട് ചേര്‍ന്ന പണിശാലയില്‍ നിന്നുമായി 3 നാടന്‍ തോക്കുകള്‍ കണ്ടെത്തി. നിര്‍മാണം പൂര്‍ത്തിയായ 2 തോക്കുകളും നിര്‍മാണത്തിലിരിക്കുന്ന ഒരുതോക്കും, തോക്ക് നിര്‍മാണ സാമഗ്രികളുമാണ് തൊട്ടില്‍പ്പാലം സബ് ഇന്‍സ്‌പെക്ടര്‍ എം നൗഷാദിന്റെ നേതൃത്വത്തിലു ള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലില്‍ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top