മാപ്പിള കലകള്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍: അപേക്ഷാ തിയ്യതി നീട്ടി


മലപ്പുറം:മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ് നടത്തുന്ന വിവിധ മാപ്പിള കലകളിലുള്ള ഡിപ്ലോമ കോഴ്സുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. പത്താംതരം യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ കോഴ്സുകള്‍ക്കും അല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും അപേക്ഷിക്കാം.

മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട്, അറബന മുട്ട് എന്നീ മാപ്പിള കലകളിലാണ് കോഴ്സുകള്‍ ഉള്ളത്. വിശദാംശങ്ങളും അപേക്ഷാ ഫോമും അക്കാദമി ഓഫീസിൽ ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2026 ഏപ്രില്‍ 30. മലപ്പുറം, കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളിലുള്ള അഫിലിയേറ്റഡ് സെന്ററുകളിലും കോഴ്സുകള്‍ക്ക് ചേരാം.
ഫോണ്‍- 0483 2711432/7902711432

Share news
error: Content is protected !!
Scroll to Top