ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ മരിച്ചു

HIGHLIGHTS : Malayali couple dies in gas cylinder explosion in Oman

cite

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി പങ്കജാക്ഷന്‍(59), ഭാര്യ കെ സജിത(53) എന്നിവരാണ് മരിച്ചത്.

ബൗഷറിലെ റസ്റ്ററന്റിലായിരുന്നു ഇന്ന് പുലര്‍ച്ചെ അപകടം നടന്നത്. വര്‍ഷങ്ങളായി ഒമാനിലെ വിവിധ കമ്പനികളിലായി അക്കൗണ്ടിങ് ജോലി ചെയ്തുവരികയായിരുന്നു ദമ്പതികള്‍.

പാചകവാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന റസ്റ്ററന്റ്റിന് മുകളിലായിരുന്നു മരിച്ച പങ്കജാക്ഷനും ഭാര്യയും താമസിച്ചിരുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം ഭാഗീകമായി തകര്‍ന്നുവീഴുകയായിരുന്നു. ഉടന്‍തന്നെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!