ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി സൈനികന് വീരമൃത്യു

Malayalee soldier killed in shelling on Indo-Pak border

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •  

ദില്ലി: ഇന്ത്യ-പാക്ക് അതിര്‍ത്തിയിലുണ്ടായ ഷെല്ലാക്രമണത്തില്‍ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആഷാ ഭവനില്‍ അനീഷ് തോമസ്(36)ആണ് കൊല്ലപ്പെട്ടത്.

ജമ്മു കാശ്മീരിലെ അതിര്‍ത്തി പ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയിലാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ സഹപ്രവര്‍ത്തകര്‍ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കും. അവധിക്കായി ഈ മാസം 25 ന് നാട്ടിലെത്താനിരിക്കെയാണ് മരണം.

പിതാവ് ;തോമസ്, മാതാവ്: അമ്മിണി. ഭാര്യ: എമിലി. ഏകമകള്‍ ഹന്ന(6 വയസ്).

Share news
 • 5
 •  
 •  
 •  
 •  
 •  
 • 5
 •  
 •  
 •  
 •  
 •