HIGHLIGHTS : Malappuram Municipality completes waste management project in record time
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടുകൂടി മലപ്പുറം നഗരസഭയില്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ബയോ മൈനിങ് പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തിലേക്ക്. മലപ്പുറം നഗരസഭയുടെ പതിറ്റാണ്ടുകളായി പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന പുളിയേറ്റുമ്മല്‍ ട്രെഞ്ചിങ് ഗ്രൗണ്ടിലെ 4.5 ഏക്കര്‍ ഭൂമിയില്‍ നിന്ന് 9786 മെട്രിക് ടണ്‍ മാലിന്യം വേര്‍തിരിച്ചെടുത്ത് ഭൂമി പഴയ രീതിയിലേക്ക് തിരിച്ചെത്തിക്കുന്ന ബയോ മൈനിങ് പദ്ധതിയാണ് മൂന്നാഴ്ചകൊണ്ട് സര്‍വകാല റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് എത്തിയത്. ട്രെഞ്ചിങ് ഗ്രൗണ്ടില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ യന്ത്ര സാമഗ്രികള്‍ കൊണ്ട് കോരിയെടുത്ത് 24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് കമ്പി, മണല്‍, കല്ല് തുടങ്ങിയ വിവിധ ഇനങ്ങളായി വേര്‍തിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതോടുകൂടി മാലിന്യ സംസ്‌കരണ പ്ലാന്റായി ഉപയോഗിച്ചിരുന്ന ഭൂമി എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഭൂമിയായി തിരിച്ചെടുക്കാനാവും. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം 11.40 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തില്‍ തന്നെ മലപ്പുറം നഗരസഭയില്‍ നടപ്പിലാക്കുന്നത്. ബയോ മൈനിങ് പ്രക്രിയ പൂര്‍ത്തിയാകുന്നതോടുകൂടി തിരികെ ലഭിക്കുന്ന ഭൂമിയില്‍ കാലാനുസൃതമായ പദ്ധതികള്‍ കൊണ്ടുവരുന്നതിനുള്ള ആസൂത്രണവും നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നുണ്ട്. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടുകൂടി വിവിധ കോര്‍പ്പറേഷന്‍, നഗരസഭകളിലായി നടപ്പിലാക്കുന്ന 22 പദ്ധതികളില്‍ ആദ്യമായി പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്നത് മലപ്പുറം നഗരസഭയിലാണ്.
ബയോമൈനിംഗ് പദ്ധതിയിലൂടെ ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച് സമീപ സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് ഉള്‍പ്പെടെ എത്തിക്കുന്ന വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിര്‍വഹിച്ചു. മലപ്പുറം നഗരസഭ സര്‍വ്വ മേഖലകളിലും മാതൃകാപരമായ കുതിച്ചുചാട്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലകളിലും ആരോഗ്യ മേഖലയിലും സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ പദ്ധതികള്‍ക്ക് പുറമെ മാലിന്യ സംസ്‌കരണ രംഗത്തും നഗരസഭ അഭിമാനകരമായ മുന്നേറ്റമാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പരി അബ്ദുല്‍ ഹമീദ്, പി.കെ സക്കീര്‍ ഹുസൈന്‍, മറിയുമ്മ ശരീഫ് കോണോത്തൊടി, നഗരസഭ കൗണ്‍സിലര്‍ മാരായ ഒ.സഹദേവന്‍, സി.കെ സഹീര്‍, ശിഹാബ് മൊടയങ്ങാടന്‍ നഗരസഭ സെക്രട്ടറി കെ.പി ഹസീന, മുനിസിപ്പല്‍ എന്‍ജിനീയര്‍ പിടി ബാബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മധുസൂദനന്‍ വി.കെ,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ രേണുക ആര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ ഋതീജ് വി കെ,
ശുചിത്വ മിഷന്‍ കോ കോര്‍ഡിനേറ്റര്‍ ആതിര സി, കെ എസ് ഡബ്ല്യൂ എം പി ജില്ലാ പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിലെ ഡെപ്യൂട്ടി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ (ഇന്‍ ചാര്‍ജ് ) ഡോ ലതിക സി, സോഷ്യല്‍ & കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പെര്‍ട്ട് ഇ വിനോദ്കുമാര്‍, എം &ഇ ബിറ്റോ ആന്റണി, ഫിനാന്‍സ് എക്‌സ്‌പെര്‍ട്ട് സതീശന്‍ വി ആര്‍, എസ് ഡബ്ലി യു എന്‍ജിനീയര്‍മാരായ നസീഫ് റഹ്‌മാന്‍, എ മിഥുന്‍, വിഷ്ണു കെ, SMS കമ്പനി പ്രധിനിധികളായ പ്രസാദ്‌ഗോപാല്‍, ജഗന്‍ രാമലിംഗം എന്നിവര്‍ പ്രസംഗിച്ചു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു