മിന്നുന്നതെല്ലാം പൊന്നല്ല: സോഷ്യല്‍ മീഡിയയിലും മൊബൈല്‍ ഫോണിലും അക്കരപ്പച്ച കാണുന്നവര്‍ക്ക്:മുന്നറിയിപ്പ് വീഡിയോയുമായി മലപ്പുറം ജില്ലാ പൊലീസ്

https://youtu.be/qfro0hCKSAE

സോഷ്യല്‍ മീഡിയയിലെ ‘അദൃശ്യ സുഹൃത്തിന്റെ’ കരുതലില്‍ വീട് വീട്ടിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ജില്ലാ പൊലീസിന്റെ വീഡിയോ. ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന അനിമേഷന്‍ വീഡിയോ തിരൂരില്‍ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സംസ്ഥാനതല പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പ്രകാശനം ചെയ്തു.

വീട് വിട്ട് പോകുന്നവരില്‍ സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണും വില്ലനാകുന്നതെങ്ങനെയെന്ന് ലളിതമായി പറയുകയാണ് നാലര മിനിറ്റ് മാത്രമുള്ള ഈ വീഡിയോ. ഒപ്പം ചെറിയ കാര്യങ്ങള്‍ക്ക് പോലും വീട് വിട്ടിറങ്ങുകയല്ല തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൗണ്‍സലിങ് ഉള്‍പ്പടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് കൂടി ഓര്‍മ്മപ്പെടുത്തുകയാണ്.

മലപ്പുറം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് മമ്പാട്, എടവണ്ണ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരിനാരായണന്‍ എന്നിവരാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. മലപ്പുറം ശൈലിയിലെ സംഭാഷണം കൊണ്ട് പ്രശസ്തനായ പാണാലി ജുനൈസാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ഗ്രാഫിക്സ് ജോലികള്‍ നിര്‍വഹിച്ചത് ഉസ്മാന്‍ ഒമറാണ്. മലപ്പുറം പൊലീസിന്റെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്കകം നിരവധി പേരാണ് വീഡിയോ കണ്ടത്.

Share news
error: Content is protected !!
Scroll to Top