കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്ത് മലപ്പുറം ജില്ലാ ആരോഗ്യവകുപ്പ് ജീവനക്കാര്‍

മലപ്പുറം : ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ജില്ലാ ആരോഗ്യവകുപ്പ് ജീവനക്കാര്‍ കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് 25 പേരും എന്‍.എച്ച്.എം ഓഫീസില്‍ നിന്ന് ആറ് പേരുമാണ് വാക്സിന്‍ സ്വീകരിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ മുഹമ്മദ് ഇസ്മായില്‍, ഡോ. അഹമ്മദ് അഫ്‌സല്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. രാജു, മറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ടി യശോദ, ഡി.എം.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ പ്രസന്നന്‍, ശ്യാമള ഫാര്‍മസി സ്റ്റോര്‍ കീപ്പര്‍മാരായ മുഹമ്മദ് ഷരീഫ്, രാജേഷ്‌കുമാര്‍, മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സൂപ്രണ്ട് അലിഗര്‍ ബാബു, ഡോ. രാജഗോപാല്‍, ഗൈനക്കോളജിസ്റ്റ് ഡോ. സുലോചന തുടങ്ങിയവരാണ് കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തത്.

ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനിടെയാണ് ജില്ലാതല ഉദ്യോഗസ്ഥരും കുത്തിവെയ്‌പ്പെടുത്ത് മാതൃകയായത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •