വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. ചൊവ്വാഴ്ച തവനൂരിലെ സര്‍ക്കാര്‍ വൃദ്ധസദനം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ അന്തേവാസികളുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. നല്ല ഭക്ഷണവും മികച്ച പരിചരണവും അന്തേവാസികള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യാന്‍ അവസരമില്ലെന്നാണ് അവര്‍ കളക്ടറോട് പറഞ്ഞത്. അവരവര്‍ക്ക് വൈദഗ്ധ്യമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം വേണമെന്ന് പലരും ആഗ്രഹം പങ്കുവെച്ചു. വസ്ത്രങ്ങളും മറ്റും തയ്ക്കാന്‍ അറിയുന്നവരും കരകൗശല വിദഗ്ധരും മോട്ടിവേഷന്‍ ക്ലാസുകള്‍ എടുക്കാന്‍ കഴിയുന്നവരുമൊക്കെ അവരുടെ കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വിവിധ ആക്ടിവിറ്റികള്‍ ചെയ്യുന്നതിനും കളികളിലും വിനോദങ്ങളിലും ഏര്‍പ്പെടുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടത് ചെയ്യുമെന്ന് കളക്ടര്‍ അറിയിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ ജെ. ഒ. അരുണ്‍ ജില്ലാ കളക്ടറെ അനുഗമിച്ചു. അന്തേവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കളക്ടര്‍ മടങ്ങിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




