മലപ്പുറം ജില്ലയില്‍ ഇന്ന് 351 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് 351 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 320 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 15 പേര്‍ക്ക് ഉറവിടമറിയാതെയും കോവിഡ് 19 ബാധിച്ചു. വൈറസ് ബാധയുണ്ടായവരില്‍ മൂന്ന് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ജില്ലയില്‍ ഇന്ന് 216 പേരാണ് രോഗമുക്തരായത്. ഇതുവരെ 10,775 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലിപ്പറമ്പ്-01, അമരമ്പലം-01, അങ്ങാടിപ്പുറം-02, ആനക്കയം-01, അരീക്കോട്-03, എ.ആര്‍ നഗര്‍-12, ആതവനാട്-01, ചേലേമ്പ്ര-05, ചുങ്കത്തറ-02, എടപ്പാള്‍-13, എടവണ്ണ-03, എടയൂര്‍-02, ഇരിമ്പിളിയം-08, കാലടി-03, കാളികാവ്-04, കല്‍പ്പകഞ്ചേരി-02, കണ്ണമംഗലം-01, കരുളായി-01, കരുവാരക്കുണ്ട്-03, കാസര്‍കോട്-02, കാവനൂര്‍-06, കൂട്ടായി-01, കോട്ടക്കല്‍-02, കോഴിക്കോട്-01, കുറ്റിപ്പുറം-02, മക്കരപറമ്പ്-02, മലപ്പുറം-01, മമ്പാട്-01, മങ്കട-01, മംഗലം-05, മഞ്ചേരി-09, മാറഞ്ചേരി-04, മേലാറ്റൂര്‍-01, മൂന്നിയൂര്‍-07, മൂര്‍ക്കനാട് -04, നെടുവ-01, നന്നംമുക്ക്-06, നിറമരതൂര്‍-08, ഊരകം-09, ഒതുക്കുങ്ങല്‍-03, പാലക്കാട്-02, ഒഴൂര്‍-02, പരപ്പനങ്ങാടി-25, പത്തനംത്തിട്ട-01, പെരിന്തല്‍മണ്ണ-07, പെരുമ്പടപ്പ്-03, പെരുവള്ളൂര്‍-01, പൊന്മള-01, പൊന്നാനി-13, പൂക്കോട്ടൂര്‍-02, പുറത്തൂര്‍-05, പുലാമന്തോള്‍-06, പുളിക്കല്‍-04, തലക്കാട്-07, താനാളൂര്‍-10, താനൂര്‍-10, തവനൂര്‍-11, താഴേക്കോട്-02, തെന്നല-01, തിരുന്നാവയ-03, തിരൂര്‍-12, തൃക്കലങ്ങോട്-01, തൃപ്രങ്ങോട്-02, തിരുവനന്തപുരം-01, തിരൂരങ്ങാടി-01, വളാഞ്ചേരി-03, വളവന്നൂര്‍-07, വള്ളിക്കുന്ന്-01, വട്ടംകുളം-11, വാഴക്കാട്-02, വഴിക്കടവ്-01, വാഴയൂര്‍-06, വേങ്ങര-04, വെട്ടം-03, സ്ഥലം ലഭ്യമല്ലാത്തത്-05

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

ചങ്ങരംകുളം-01, പെരുമ്പടപ്പ്-01, തവനൂര്‍-01

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

കാവനൂര്‍-01, വളവന്നൂര്‍-01, അങ്ങാടിപ്പുറം-01, കുറ്റിപ്പുറം-01, ചെമ്മാട്-01, വള്ളുവമ്പ്രം-01, മംഗലം-01, കോഴിക്കോട്-01, പൊന്നാനി-03, തിരൂര്‍-02,
നിലമ്പൂര്‍-02

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

വളാഞ്ചേരി-01, തിരൂര്‍-01, താനൂര്‍-01, അരീക്കോട്-01, കീഴുപറമ്പ്-01, ഇരുമ്പുഴി-01

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

പരപ്പനങ്ങാടി-01, എടപ്പാള്‍-01, വട്ടംകുളം-01, കല്‍പകഞ്ചേരി-01, മഞ്ചേരി-01, ചാത്തല്ലൂര്‍-01, കോട്ടക്കല്‍-01

33,926 പേര്‍ നിരീക്ഷണത്തില്‍

33,926 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,234 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 450 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,877 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,40,088 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 2,354 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
error: Content is protected !!
Scroll to Top