ലൈഫ് വീടുകള്‍ 7 വര്‍ഷത്തിനുശേഷം വില്‍ക്കാം; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ഭവന ആനുകൂല്യം ലഭിച്ച എല്ലാവര്‍ക്കും വീട് വില്‍ക്കാനുള്ള സമയപരിധി ഏഴ് വര്‍ഷമായി കുറച്ച് ഉത്തരവായി. എറണാകുളം ജില്ലാ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് ഇതു സംബന്ധിച്ച പൊതുതീരുമാനം പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ധനസഹായം ലഭിച്ച് ഏഴ് വര്‍ഷം കഴിഞ്ഞവര്‍ക്ക് ശേഷിക്കുന്ന കാലയളവിലെ കരാര്‍ റദ്ദ് ചെയ്ത് നല്‍കാനും സ്ഥലത്തിന്റെ രേഖകള്‍ വാങ്ങി വച്ചിട്ടുണ്ടെങ്കില്‍ തിരികെ നല്‍കാനും ആവശ്യമായ നിര്‍ദേശം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അടിയന്തരമായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടുകള്‍ വില്‍ക്കുന്നതിനുള്ള സമയപരിധി മുമ്പ് പത്ത് വര്‍ഷമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top