
കടലുണ്ടി :’എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കടലുണ്ടി പഞ്ചായത്തിലെ കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടി തുടങ്ങി. പഞ്ചായത്തില്‍നിന്ന് ലഭിച്ച 159 അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി റവന്യൂ അധികൃതര്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി.
ചാലിയം മുതല്‍ കടലുണ്ടിക്കടവ് വരെയുള്ള ഭാഗങ്ങളില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് മൂന്നു ദിവസത്തെ സര്‍വേ പൂര്‍ത്തിയാക്കിയത്. ജില്ലാ സീനിയര്‍ സര്‍വേ സൂപ്രണ്ട് കെ എസ് അജികുമാറിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ സര്‍വേയര്‍മാരായ സി ഇര്‍ഷാദ്, രാഹുല്‍, വൈ റംഷി, സുമോദ് എന്നിവരും പങ്കാളികളായി. സര്‍വേയുടെ സ്‌കെച്ച് ജില്ലാ കലക്ടര്‍ക്ക് കൈമാറും.
23ന് ബേപ്പൂരിലെ സര്‍വേ നടപടികള്‍ ആരംഭിക്കും. നടപടികള്‍ വേഗത്തിലാക്കി ബേപ്പൂര്‍ മണ്ഡലത്തിലെ എല്ലാ അപേക്ഷകര്‍ക്കും യഥാസമയം പട്ടയം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




