സംസ്ഥാനത്ത് 200 കടന്ന് കോവിഡ്; രോഗമുക്തരായത് 201 പേര്‍

തിരുവനന്തപുരം ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 200 കടന്നു. 211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് രോഗമുക്തരായത് 201 പേരാണ്.

സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിക്കുന്നുവെന്നും, 200 കടക്കുന്നത് ആദ്യമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങളിലും ഗ്രാമങ്ങളിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തും പൊന്നാനിയിലും ഗുരുതരസാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മുഖ്മന്ത്രി പറഞ്ഞു.

ഇതില്‍ 138 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 39 പേര്‍ ഇതരസംസ്ഥാനത്ത നിന്നും വന്നവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലാണ് രോഗം പകര്‍ന്നത്. ആറ് സിഐഎസ്എഫ് ഭടന്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് ഒരു എയര്‍ ക്രൂവിന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധിതര്‍ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം 35
കൊല്ലം 23
ആലപ്പുഴ 21
തൃശ്ശൂര്‍ 21,
കണ്ണൂര്‍ 18
എറണാകുളം, തിരുവനന്തപുരം-17 വീതം
പാലക്കാട്, കോട്ടയം, കോഴിക്കോട് 14 വീതം
കാസര്‍ക്കോട്, പത്തനംതിട്ട-7 വീതം
ഇടുക്കി 2
വയനാട് 1
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 4996 ആയി.

ഇന്ന് 7306 പേരില്‍ നിന്നും സാമ്പിള്‍ എടുത്തിട്ടുണ്ട്്. 378 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Share news
error: Content is protected !!
Scroll to Top