കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026-ന് തുടക്കമായി

കോഴിക്കോട :ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ( കെ എല്‍ എഫ് ) 2026-ന് തുടക്കമായി.

കെ എല്‍ എഫ് ഒന്‍പതാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏഴ് മണിവരെ നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രധാന അതിഥിയായി ബഹിരാകാശ യാത്രിക സുനിത വില്യംസ് സംബന്ധിക്കും.

ഇന്ത്യയുടെ ആദ്യ യുനെസ്‌കോ സാഹിത്യനഗരമായ കോഴിക്കോട് കടല്‍ത്തീരത്ത് ജനുവരി 22, 23, 24, 25 തീയതികളിലായിട്ടാണ് കെ എല്‍ എഫ് നടക്കുന്നത്. നാലു ദിവസം എട്ട് വേദികളിലായി 18 രാജ്യങ്ങളില്‍ നിന്നുള്ള 500-ലധികം പ്രഗല്ഭര്‍ പങ്കെടുക്കുന്ന 350-ലധികം സെഷന്‍സാണ് കെ എല്‍ എഫില്‍ അരങ്ങേറുന്നത്.

Share news
error: Content is protected !!
Scroll to Top