അഭിഭാഷകരായി കീര്‍ത്തി സുരേഷും ടൊവിനോ തോമസും; ‘വാശി’യുടെ ഫസ്റ്റ് ലുക്ക്

ടൊവിനോ തോമസ്-കീര്‍ത്തി സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വാശി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍, അഭിഷേക് ബച്ചന്‍, സാമന്ത, മഹേഷ് ബാബു എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്.

അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ കീര്‍ത്തിയും ടൊവിനോയുമെത്തുന്നത്. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു തന്നെയാണ്.

രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണഅ സഹനിര്‍മ്മാതാക്കള്‍.

 

Share news
error: Content is protected !!
Scroll to Top