ലോറി പുഴയില്‍ കണ്ടെത്തി;സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടക: അങ്കോലയില്‍ ഷിരൂരരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നുള്ള തിരച്ചിലിനിടെ പുഴയില്‍ലോറി കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബായരെ ഗൗഡ ഇക്കാര്യം സ്ഥിരീകരിച്ചു. പുഴയോരത്തുനിന്ന് 20 മീറ്ററോളം മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ച ലോറിയാകാമെന്നാണ് സൂചന. സോണാര്‍ ചിത്രം നേവി പുറത്തുവിട്ടു.

ഇന്നലെയാണ് ഈ ഭാഗത്ത് ലോറിയുള്ളതായി സൂചന ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചു കൂടുതല്‍ പരിശോധന നടത്തി.

ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഗംഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകള്‍ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top