നിയന്ത്രംവിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

പൊന്നാനി: നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പൊന്നാനി ഇടശ്ശേരി ഗ്രാമം കൊള്ളന്നൂര്‍ വീട്ടില്‍ കരുവാന്‍ പ്രഭാകരന്‍ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് പൊന്നാനി-ചമ്രവട്ടം ദേശീയ പാതയില്‍ അമിത വേഗതയില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കാല്‍നട യാത്രക്കാരനെ ഇടിച്ചത്.

ഗുരുവായൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടം സൃഷ്ടിച്ചത്. നിയന്ത്രണം വിട്ട ബസ് രണ്ട് ബൈക്കുകളെ കൂടി ഇടുച്ചു തെറിപ്പിച്ച ശേഷമാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുന്നിലുണ്ടായിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് നടന്നു പോവുകയായിരുന്ന പ്രഭാകരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രഭാകരന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഭാര്യ: രമ. മക്കള്‍: അജീഷ്, പ്രദീഷ, അജീഷ.

Share news
error: Content is protected !!
Scroll to Top