ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീംകോടതി നാലുമാസത്തേക്ക് കൂടി നീട്ടി. ജാമ്യവ്യവസ്ഥകള്‍ ജയലളിത കൃത്യമായി പാലിച്ചിരുന്നോയെന്ന് കോടതി പരിശോധിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഏപ്രില്‍ 18 വരെ ജാമ്യം നീട്ടിയത്.
ജയലളിതയുടെ അപ്പീലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്നും ഇതിനായി പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്നും സ്‌ുപ്രീംകോടതി കര്‍ണാടക ഹൈകോടിതിക്ക് നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സപ്‌തംബര്‍ 27 ന് ബംഗളൂരിലെ പ്രത്യേക വിചാരണ കോടതി ജയലളിതയ്‌ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ചത്. ജയിലിലായ ജയലളിതയ്‌ക്ക് കര്‍ണാടക ഹൈക്കോടതി രണ്ടുമാസത്തേക്കാണ് ജാമ്യം അനുവദിച്ചിരുന്നത്.




