
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ വനിതാ ശിശുവകസന ഓഫീസ് മുഖേന വനിതകളുടെ സമഗ്ര വികസനത്തിനായി നടത്തുന്ന ജ്വാല പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വനിതാ ഫെസ്റ്റിന്റെ പ്രചരണാര്‍ഥം വനിതകളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു. കലക്ടറേറ്റ് പരിസരത്ത് നിന്ന് എരഞ്ഞിപ്പാലം വരെ നടന്ന കൂട്ടയോട്ടം സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി. ഗവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം,ജില്ലാ ഓഫീസ് സൂപ്രണ്ട് സുനീഷ് കുമാര്‍, ഡിസ്ട്രിക്ട് ഹബ് ഫോര്‍ വുമണ്‍ എംപവര്‍ മെന്റ് ജില്ല കോഡിനേറ്റര്‍ ശരണ്യ സുരേഷ്, ജില്ല സാമൂഹ്യ നീതി ഓഫീസര്‍ അഞ്ചു എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
30 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അവരുടെ കായികവും സര്‍ഗാത്മകവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വേദി ഒരുക്കുക എന്നതാണ് വനിതാ ഫെസ്റ്റ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. 2025 ഫെബ്രുവരി 20, 21, 22 തീയതികളിലായി സംഘടിപ്പിക്കുന്ന കായികമേളയില്‍ നീന്തല്‍, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലായി 400-ഓളം വനിതകള്‍ മാറ്റുരയ്ക്കും. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള നടക്കാവ് സിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങള്‍ നടക്കുക. കലാപരിപാടികള്‍ വനിതാദിനത്തോടനുബന്ധിച്ച് മാര്‍ച്ച് ഏഴിന് വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കിയിലെ മൂന്ന് വേദികളിലായി നടക്കും.
ജ്വാല പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ലിംഗപദവി പഠനം, സ്ത്രീകള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ക്യാമ്പുകള്‍, വൈവാഹിക വിദ്യാഭ്യാസ പരിപാടി, യോഗ പരിശീലനം എന്നിവ 12 ബ്ലോക്ക് പഞ്ചായത്തുകളിലും സംഘടിപ്പിച്ചിരുന്നു. ഇവയുടെ തുടര്‍ച്ചയായാണ് നടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




