Section

malabari-logo-mobile

ജസ്റ്റിസ്‌ കര്‍ണന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

HIGHLIGHTS : ന്യൂഡൽഹി: കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി സി എസ്. കർണന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കോടതിയലക്ഷ്യക്കേസിൽ തടവ് ശിക്ഷയിൽ നിന്നും ഇളവ് തേടു...

ന്യൂഡൽഹി: കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി സി എസ്. കർണന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കോടതിയലക്ഷ്യക്കേസിൽ തടവ് ശിക്ഷയിൽ നിന്നും ഇളവ് തേടുന്ന ഹരജിയും സുപ്രീംകോടതി തള്ളി. വേനലവധിക്ക് ശേഷം ഏഴംഗ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് സുപ്രിംകോടതി കർണനോട് ആവശ്യപ്പെട്ടു. കർണൻ ഇപ്പോൾ ജയിലിൽ കഴിയേണ്ടതാണെന്ന് ഡി.വൈ.ചന്ദ്രചൂർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് കർണന്റെ അഭിഭാഷകനോട് വ്യക്തമാക്കി.

ഒ​ന്ന​ര​മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ക​ർ​ണ​നെ കോ​യ​മ്പ​ത്തൂ​രി​ൽ വെച്ച് ഇന്നലെ പൊ​ലീ​സ്​ പി​ടി​കൂ​ടിയിരുന്നു. കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറുമാസത്തെ തടവിന് വിധിച്ചതിനെത്തുടര്‍ന്ന് മെയ് പത്തിനാണ് കര്‍ണന്‍ ഒളിവില്‍ പോയത്. ചീഫ്ജസ്റ്റിസ് ജെ എസ് ഖേഹര്‍ അടക്കമുള്ള ഏഴംഗ ബഞ്ചാണ് ശിക്ഷ വിധിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!