Section

malabari-logo-mobile

ജിദ്ദയില്‍ പൊടിക്കാറ്റ്‌;ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ്‌ നിര്‍ദേശം

HIGHLIGHTS : ജിദ്ദ: ജിദ്ദയില്‍ പൊടിക്കാറ്റിനെ തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ ജനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കി. മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളോടും ജാഗ്രത പാലിക്കാ...

ജിദ്ദ: ജിദ്ദയില്‍ പൊടിക്കാറ്റിനെ തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ ജനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കി. മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളോടും ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. തിങ്കളാഴ്‌ച പുലര്‍ച്ചയോടെയാണ്‌ പൊടിക്കാറ്റ്‌ വീശാന്‍ ആരംഭിച്ചത്‌. ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ആശുപത്രികളുടെ അടിയന്തര വിഭാഗം മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിച്ചു. ശ്വാസകോശ രോഗമുള്ളവര്‍ക്ക്‌ ചികിത്സക്കാവശ്യമായ മുന്‍കരുതലെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.

ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ പൊടിക്കാറ്റുണ്ടാകുമ്പോള്‍ പുറത്തിറങ്ങരുതെന്നും അടിയന്തര ആവശ്യങ്ങള്‍ക്ക്‌ പുറത്തുപോകുമ്പോള്‍ മുഖം മൂടി ധരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

sameeksha-malabarinews

ഗതാഗത വകുപ്പും ജാഗ്രതാ നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്‌. സിഗ്നലുകള്‍ക്കടുത്തും റൗണ്ട്‌ എബൗട്ടണുകളിലും പോലീസിനെ നിയോഗിച്ചതായി ജിദ്ദ ട്രാഫിക്‌ മേധാവി കേണല്‍ വസലുല്ലാഹ്‌ അല്‍ ഹര്‍ബി പറഞ്ഞു. സ്‌പീഡ്‌ കുറയ്‌ക്കാനും ദൂരക്കാഴ്‌ച കുറയുമ്പോള്‍ ലൈറ്റിടമെന്നും ഡ്രൈവര്‍മാര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!